Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Shreyas Iyer

ത​ക​ർ​ച്ച​യി​ൽ നി​ന്ന് വി​ജ​യ​ത്തി​ന്‍റെ നെ​റു​ക​യി​ലേ​ക്ക്; ശ്രേ​യ​സ് അ​യ്യ​രെ പു​ക​ഴ്ത്തി വി.​വി.​എ​സ്. ല​ക്ഷ്മ​ൺ

മും​ബൈ: സിം​ബാ​ബ്‌​വെ​യ്ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര തൂ​ത്തു​വാ​രി​യ ഇ​ന്ത്യ​ൻ ടീ​മി​നെ​യും ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​രെ​യും പ്ര​ശം​സി​ച്ച് വി.​വി.​എ​സ്. ല​ക്ഷ്മ​ൺ. ക്യാ​പ്റ്റ​ൻ എ​ന്ന നി​ല​യി​ൽ ക​രി​യ​റി​ന്‍റെ തു​ട​ക്ക​ത്തി​ൽ ശ്രേ​യ​സ് അ​യ്യ​ർ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി​ക​ൾ നേ​രി​ട്ടു.

എ​ന്നാ​ൽ ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി​യ ശ്രേ​യ​സും സം​ഘ​വും ടി20 ​പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​തി​ന് പ്ര​ത്യേ​ക അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു​വെ​ന്ന് ല​ക്ഷ്മ​ൺ വ്യ​ക്ത​മാ​ക്കി. ഹ​രാ​രെ​യി​ൽ ഞാ​യ​റാ​ഴ്ച ന​ട​ന്ന അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ 35 റ​ൺ​സി​ന് വി​ജ​യി​ച്ചാ​ണ് ഇ​ന്ത്യ 3-0 പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​ത്. അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ 2-0, ഇം​ഗ്ല​ണ്ടി​നെ​തി​രെ 4-0 തോ​ൽ​വി​ക​ൾ ഏ​റ്റു​വാ​ങ്ങി​യ ശേ​ഷ​മാ​ണ് സിം​ബാ​ബ്‌​വെ​യി​ൽ പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി​യ​ത്.

പു​തി​യ താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട യു​വ​നി​ര​യു​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ​പ്പോ​ഴും ശ്രേ​യ​സ് കാ​ണി​ച്ച ആ​ത്മ​വി​ശ്വാ​സ​വും ഊ​ർ​ജ​വും എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണെ​ന്ന് ബി​സി​ഐ പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ൽ ല​ക്ഷ്മ​ൺ പ​റ​ഞ്ഞു. ടീം ​അം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ പ​രി​ശ്ര​മ​വും വി​ജ​യി​ക​ളു​ടെ മാ​ന​സി​കാ​വ​സ്ഥ​യു​മാ​ണ് പ​ര​മ്പ​ര​യി​ലു​ട​നീ​ളം വി​ജ​യം സ​മ്മാ​നി​ച്ച​തെ​ന്നും ല​ക്ഷ്മ​ൺ കൂ​ട്ടി​ച്ചേ​ർ​ത്തു.

Sports

സൂ​ര്യ​യു​ഗം അ​വ​സാ​നി​ക്കു​ന്നു; ട്വ​ന്‍റി 20 ടീ​മി​ൽ അ​ഴി​ച്ചു പ​ണി​ക്ക് സാ​ധ്യ​ത

മും​ബൈ: ഐ​പി​എ​ല്ലി​ന് പി​ന്നാ​ലെ ഇ​ന്ത്യ​ൻ ട്വ​ന്‍റി 20 ടീ​മി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക് ബി​സി​സി​ഐ ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. നി​ല​വി​ലെ നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വി​നെ ക്യാ​പ്റ്റ​ൻ സ്ഥാ​ന​ത്തു​നി​ന്നും നീ​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്.

മി​ക​ച്ച ഫോ​മി​ലു​ള്ള ശ്രേ​യ​സ് അ​യ്യ​ർ​ക്ക് നാ​യ​ക​സ്ഥാ​നം ന​ൽ​കി യു​വ​താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്താ​നാ​ണ് ആ​ലോ​ച​ന. വ​രാ​നി​രി​ക്കു​ന്ന അ​യ​ർ​ല​ൻ​ഡ്, ഇം​ഗ്ല​ണ്ട് പ​ര​മ്പ​ര​ക​ളി​ൽ ശ്രേ​യ​സി​നെ നാ​യ​ക​നാ​ക്കി ഒ​രു പു​തി​യ പ​രീ​ക്ഷ​ണ​ത്തി​നാണ് ബി​സി​സി​ഐ നീ​ക്കം ന​ട​ത്തു​ന്നത്.

സീ​നി​യ​ർ താ​ര​ങ്ങ​ൾ​ക്ക് വി​ശ്ര​മം ന​ൽ​കി പൂ​ർ​ണ​മാ​യും യു​വ​നി​ര​യെ അ​ണി​നി​ര​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഐ​പി​എ​ല്ലി​ൽ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കു​ന്ന യു​വ​താ​ര​ങ്ങ​ൾ​ക്കും വ​രാ​നി​രി​ക്കു​ന്ന വി​ദേ​ശ പ​ര​മ്പ​ര​ക​ളി​ൽ അ​വ​സ​രം ല​ഭി​ച്ചേ​ക്കും. കൗ​മാ​ര താ​രം വൈ​ഭ​വ് സൂ​ര്യ​വം​ശി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കും.

രോ​ഹി​ത് ശ​ർ​മ ടി20 ​ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ​സി ഒ​ഴി​ഞ്ഞ​പ്പോ​ഴാ​ണ് പു​തി​യ നാ​യ​ക​നാ​യി സൂ​ര്യ​കു​മാ​ർ യാ​ദ​വ് എ​ത്തി​യ​ത്. സൂ​ര്യ ന​യി​ച്ച ഒ​രു പ​ര​മ്പ​ര​യി​ലും ടീം ​തോ​റ്റി​ട്ടി​ല്ല. അ​തേ​സ​മ​യം താ​ര​ത്തി​ന്‍റെ നി​ല​വി​ലെ ഫോമിൽ ബി​സി​സി​ഐ​യ്ക്ക് ആ​ശ​ങ്ക​യു​ണ്ട്.

ട്വ​ന്‍റി20 ലോ​ക​ക​പ്പി​ൽ ബാ​റ്റി​ങ്ങി​ൽ തി​ള​ങ്ങാ​ൻ സാ​ധി​ക്കാ​തി​രു​ന്ന സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന് ഐ​പി​എ​ല്ലിലും ഫോം ​ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. മും​ബൈ ഇ​ന്ത്യ​ൻ​സ് പത്തു മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​പ്പോ​ൾ 195 റ​ൺ​സാ​ണ് സൂ​ര്യ ആ​കെ നേ​ടി​യ​ത്. 51 റ​ൺ​സാ​ണ് സീ​സ​ണി​ലെ ഉ​യ​ർ​ന്ന സ്കോ​ർ.

Sports

നി​​രാ​​ശ​​പ്പെ​​ടു​​ത്തി ഗി​​ല്ലും സൂ​​ര്യ​​കു​​മാ​​റും, തിളങ്ങി ശ്രേ​​യ​​സ് അ​​യ്യ​​ർ

ജ​​യ്പുർ: വി​​ജ​​യ് ഹ​​സാ​​രെ ട്രോ​​ഫി​​യി​​ൽ നി​​രാ​​ശ​​പ്പെ​​ടു​​ത്തി ഇ​​ന്ത്യ​​ൻ ഏ​​ക​​ദി​​ന, ടെ​​സ്റ്റ് ടീം ​​നാ​​യ​​ക​​ൻ ശു​​ഭ്മാ​​ൻ ഗി​​ൽ. ട്വ​​ൻി20 ലോ​​ക​​ക​​പ്പി​​നു​​ള്ള ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ നി​​ന്ന് ഒ​​ഴി​​വാ​​ക്ക​​പ്പെ​​ട്ട​​ശേ​​ഷം ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ൽ പ​​ഞ്ചാ​​ബി​​നാ​​യി ക​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ ഗി​​ൽ ഗോ​​വ​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ 12 പ​​ന്തി​​ൽ 11 റ​​ണ്‍​സെ​​ടു​​ത്ത് പു​​റ​​ത്താ​​യി. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ഗോ​​വ 33.3 ഓ​​വ​​റി​​ൽ 211 റ​​ണ്‍​സി​​ന് പു​​റ​​ത്താ​​യി​​രു​​ന്നു. മത്സര​​ത്തി​​ൽ പ​​ഞ്ചാ​​ബ് ജ​​യി​​ച്ചു.

ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശി​​നെ​​തി​​രേ മും​​ബൈ​​ക്കാ​​യി ബാ​​റ്റിം​​ഗി​​നി​​റ​​ങ്ങി​​യ ശ്രേ​​യ​​സ് അ​​യ്യ​​ർ വെ​​ടി​​ക്കെ​​ട്ട് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​യു​​മാ​​യി പ​​രി​​ക്കി​​ൽനി​​ന്ന് മു​​ക്ത​​നാ​​യ​​ശേ​​ഷ​​മു​​ള്ള തി​​രി​​ച്ചു​​വ​​ര​​വ് ആ​​ഘോ​​ഷ​​മാ​​ക്കി.

ക​​ന​​ത്ത മൂ​​ട​​ൽമ​​ഞ്ഞു​​മൂ​​ലം 33 ഓ​​വ​​റാ​​ക്കി ചു​​രു​​ക്കി​​യ മ​​ത്സ​​ര​​ത്തി​​ൽ ഹി​​മാ​​ച​​ലി​​നെ​​തി​​രേ ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത മും​​ബൈ 33 ഓ​​വ​​റി​​ൽ 9 വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 299 റ​​ണ്‍​സ​​ടി​​ച്ച​​പ്പോ​​ൾ 53 പ​​ന്തി​​ൽ 82 റ​​ണ്‍​സ​​ടി​​ച്ചാ​​ണ് മും​​ബൈ​​യു​​ടെ നാ​​യ​​ക​​ൻ കൂ​​ടി​​യാ​​യ ശ്രേ​​സ​​യ് തി​​ള​​ങ്ങി​​യ​​ത്. 10 ഫോ​​റും മൂ​​ന്ന് സി​​ക്സും അ​​ട​​ങ്ങു​​ന്ന​​താ​​ണ് ശ്രേ​​യ​​സി​​ന്‍റെ ഇ​​ന്നിം​​ഗ്സ്. മ​​ത്സ​​ര​​ത്തി​​ൽ മും​​ബൈ ഏ​​ഴ് റ​​ണ്‍​സ് ജ​​യം നേ​​ടി.

ഇ​​ന്ത്യ​​ൻ ട്വ​​ന്‍റി20 ടീം ​​നാ​​യ​​ക​​നാ​​യ സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വ് 18 പ​​ന്തി​​ൽ 24 റ​​ണ്‍​സെ​​ടു​​ത്ത് മ​​ട​​ങ്ങി. ദേ​​ശീ​​യ ടീ​​മി​​ൽ ഫോം ​​ക​​ണ്ടെ​​ത്താ​​ൻ പ്ര​​യാ​​സ​​പ്പെ​​ടു​​ന്ന താ​​ര​​ത്തി​​ന് ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ലും മി​​ക​​വ് പു​​ല​​ർ​​ത്താ​​നാ​​യി​​ല്ല.

മ​​റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ മ​​ണി​​പ്പു​​രി​​നെ ആ​​റ് വി​​ക്ക​​റ്റി​​ന് ബിഹാ​​റും ത്രി​​പു​​ര​​യെ 54 റ​​ണ്‍​സി​​ന് ത​​മി​​ഴ്നാ​​ടും രാ​​ജ​​സ്ഥാ​​നെ 150 റ​​ണ്‍​സി​​ന് ക​​ർ​​ണാ​​ട​​ക​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. മ​​ധ്യ​​പ്ര​​ദേ​​ശി​​നെ​​തി​​രേ ജാ​​ർ​​ഖ​​ണ്ഡ് ര​​ണ്ട് വി​​ക്ക​​റ്റ് ജ​​യം നേ​​ടി.

Sports

ശ്രേ​​​​യ​​​​സ് അ​​​​യ്യ​​​​ർ ന​​​​യി​​​​ക്കും

മും​​​​ബൈ: വി​​​​ജ​​​​യ് ഹ​​​​സാ​​​​രെ ട്രോ​​​​ഫി​​​​യി​​​​ൽ ഗ്രൂ​​​​പ്പ് ഘ​​​​ട്ട​​​​ത്തി​​​​ലെ ശേ​​​​ഷി​​​​ക്കു​​​​ന്ന മ​​​​ത്സ​​​​ര​​​​ങ്ങ​​​​ളി​​​​ൽ മും​​​​ബൈ​​​​യെ ശ്രേ​​​​യ​​​​സ് അ​​​​യ്യ​​​​ർ ന​​​​യി​​​​ക്കും.

ക്യാ​​​​പ്റ്റ​​​​ൻ ഷ​​​​ർ​​​​ദൂ​​​​ൾ ഠാ​​​​ക്കൂ​​​​ർ പ​​​​രി​​​​ക്കി​​​​നെ തു​​​​ട​​​​ർ​​​​ന്ന് പു​​​​റ​​​​ത്താ​​​​യ​​​​തോ​​​​ടെ​​​​യാ​​​​ണ് ദേ​​​​ശീ​​​​യ ടീ​​​​മി​​​​ന്‍റെ വൈ​​​​സ്ക്യാ​​​​പ്റ്റ​​​​ൻ കൂ​​​​ടി​​​​യാ​​​​യ ശ്രേ​​​​യ​​​​സ് മും​​​​ബൈ​​​​യു​​​​ടെ നാ​​​​യ​​​​ക​​​​നാ​​​​കു​​​​ന്ന​​​​ത്.

ക​​​​ഴി​​​​ഞ്ഞ ഓ​​​​സ്ട്രേ​​​​ലി​​​​യ​​​​ൻ പ​​​​ര​​​​ന്പ​​​​ര​​​​യ്ക്കി​​​​ടെ പ​​​​രി​​​​ക്കേ​​​​റ്റ ശ്രേ​​​​യ​​​​സ് ജ​​​​യ്പൂ​​​​ർ വി​​​​ദ്യാ​​​​ല​​​​യ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ൽ ക​​​​ഠി​​​​ന പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ട​​​​ത്തി ഫി​​​​റ്റ്ന​​​​സ് വീ​​​​ണ്ടെ​​​​ടു​​​​ത്ത​​​​ശേ​​​​ഷ​​​​മാ​​​​ണ് മും​​​​ബൈ​​​​ക്കൊ​​​​പ്പം ചേ​​​​രു​​​​ന്ന​​​​ത്.

വി​​​​ജ​​​​യ്ഹ​​​​സാ​​​​രെ ട്രോ​​​​ഫി​​​​ക്ക് ശേ​​​​ഷം ന്യൂ​​​​സി​​​​ല​​​​ൻ​​​​ഡി​​​​നെ​​​​തി​​​​രാ​​​​യ ഏ​​​​ക​​​​ദി​​​​ന ഹോം ​​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ലാ​​​​ണ് താ​​​​രം ക​​​​ളി​​​​ക്കു​​​​ക.

Sports

ശ്രേ​​യ​​സ് അ​​യ്യ​​റി​​നു പി​​ന്നാ​​ലെ ഇ​​ഷാ​​ന്‍ കി​​ഷ​​നും ഇ​​ന്ത്യ​​ന്‍ ടീ​​മി​​ൽ തി​​രി​​ച്ചെ​​ത്തി​​

2023 ഡി​​സം​​ബ​​ര്‍ കാ​​ല​​ഘ​​ട്ടം; അ​​ന്നൊ​​രു​​നാ​​ളി​​ല്‍ ര​​ണ്ട് ഇ​​ന്ത്യ​​ന്‍ താ​​ര​​ങ്ങ​​ളെ ബി​​സി​​സി​​ഐ സെ​​ന്‍​ട്ര​​ല്‍ ക​​രാ​​റി​​ല്‍​നി​​ന്ന് പു​​റ​​ത്താ​​ക്കി. ഒ​​ന്ന് ശ്രേ​​യ​​സ് അ​​യ്യ​​ര്‍, ര​​ണ്ട് ഇ​​ഷാ​​ന്‍ കി​​ഷ​​ന്‍. പു​​ക​​ഞ്ഞ കൊ​​ള്ളി​​ക​​ള്‍ പു​​റ​​ത്തെ​​ന്നാ​​യി​​രു​​ന്നു മാ​​ധ്യ​​മ​​ങ്ങ​​ള്‍ ഹെ​​ഡിം​​ഗ് നി​​ര​​ത്തി​​യ​​ത്. കാ​​ര​​ണം, ആ​​ഭ്യ​​ന്ത​​രം ക​​ളി​​ക്കാ​​ന്‍ ശ്രേ​​യ​​സ് അ​​യ്യ​​റും ഇ​​ഷാ​​ന്‍ കി​​ഷ​​നും വി​​സ​​മ്മ​​തി​​ച്ചു.

ഇ​​ന്ത്യ​​യു​​ടെ പ​​ര്യ​​ട​​ന​​ങ്ങ​​ളി​​ലെ​​ല്ലാം സൈ​​ഡ് ബെ​​ഞ്ചി​​ല്‍ ഇ​​രി​​ക്കേ​​ണ്ടി​​വ​​ന്ന​​തി​​നാ​​ല്‍ ദേ​​ശീ​​യ ഡ്യൂ​​ട്ടി​​യോ​​ട് വി​​ട​​പ​​റ​​ഞ്ഞ​​താ​​യി​​രു​​ന്നു ഇ​​ഷാ​​ന്‍ ചെ​​യ്ത കു​​റ്റം. അ​​തും ഇ​​ന്ത്യ​​യു​​ടെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ പ​​ര്യ​​ട​​ന​​ത്തി​​നി​​ടെ. ഐ​​പി​​എ​​ല്ലി​​ലും ആ​​ഭ്യ​​ന്ത​​ര​​ത്തി​​ലും മി​​ന്നും പ്ര​​ക​​ട​​ന​​ത്തോ​​ടെ ശ്രേ​​യ​​സ് അ​​യ്യ​​ര്‍ 2024ല്‍ ​​ഇ​​ന്ത്യ​​ന്‍ ടീ​​മി​​ലേ​​ക്കു മ​​ട​​ങ്ങി​​യെ​​ത്തി. പ​​ടി​​ക്കു പു​​റ​​ത്തു​​ത​​ന്നെ​​യാ​​യി​​രു​​ന്ന ഇ​​ഷാ​​ന്‍ കി​​ഷ​​നെ​​ത്തേ​​ടി​​യും ഒ​​ടു​​വി​​ല്‍ ബി​​സി​​സി​​ഐ​​യു​​ടെ വി​​ളി​​യെ​​ത്തി. അ​​താ​​ക​​ട്ടെ, 2026 ഐ​​സി​​സി ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ടീ​​മി​​ലേ​​ക്കു​​ള്ള വി​​ളി​​യാ​​യി​​രു​​ന്നു.

ആ​​ഭ്യ​​ന്ത​​രം​​വ​​ഴി തി​​രി​​ച്ചെ​​ത്തി

2025 സ​​യ്യി​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്വ​​ന്‍റി-20 ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ലെ മി​​ന്നും പ്ര​​ക​​ട​​ന​​മാ​​ണ് ഇ​​ഷാ​​ന്‍ കി​​ഷ​​നു ദേ​​ശീ​​യ ടീ​​മി​​ലേ​​ക്കു​​ള്ള മ​​ട​​ങ്ങി​​വ​​ര​​വ് എ​​ളു​​പ്പ​​മാ​​ക്കി​​യ​​ത്. ര​​ണ്ട് വ​​ര്‍​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷ​​മാ​​ണ് ഇ​​ഷാ​​ന്‍ ഇ​​ന്ത്യ​​ന്‍ ടീ​​മി​​ന്‍റെ ഭാ​​ഗ​​മാ​​കു​​ന്ന​​തെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം.

സ​​യ്യി​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്രോ​​ഫി​​യി​​ല്‍ ചാ​​മ്പ്യ​​ന്മാ​​രാ​​യ ജാ​​ര്‍​ഖ​​ണ്ഡി​​ന്‍റെ ക്യാ​​പ്റ്റ​​നാ​​യി​​രു​​ന്നു ഇ​​ടം​​കൈ ബാ​​റ്റ​​റും വി​​ക്ക​​റ്റ് കീ​​പ്പ​​റു​​മാ​​യ ഇ​​ഷാ​​ന്‍ കി​​ഷ​​ന്‍. 2026 ലോ​​ക​​ക​​പ്പി​​നു​​ള്ള ബാ​​ക്ക​​പ്പ് വി​​ക്ക​​റ്റ് കീ​​പ്പ​​റാ​​ണ് ഈ 27​​കാ​​ര​​ന്‍. 2025 മു​​ഷ്താ​​ഖ് അ​​ലി ട്രോ​​ഫി ഫൈ​​ന​​ലി​​ല്‍ 49 പ​​ന്തി​​ല്‍ 101 റ​​ണ്‍​സു​​മാ​​യി ടീ​​മി​​നെ ക​​ന്നി​​ക്കി​​രീ​​ട​​ത്തി​​ലെ​​ത്തി​​ച്ച​​ത് ഇ​​ഷാ​​നാ​​യി​​രു​​ന്നു. ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ 197.32 സ്‌​​ട്രൈ​​ക്ക് റേ​​റ്റി​​ല്‍ 571 റ​​ണ്‍​സു​​മാ​​യി ടോ​​പ് സ്‌​​കോ​​റ​​റാ​​യ​​തും ഇ​​ഷാ​​ന്‍​ത​​ന്നെ.

ശ്രേ​​യ​​സ് അ​​യ്യ​​റി​​ന്‍റെ തി​​രി​​ച്ചു​​വ​​ര​​വും ആ​​ഭ്യ​​ന്ത​​ര​​ത്തി​​ലെ മി​​ക​​വി​​നു പി​​ന്നാ​​ലെ​​യാ​​യി​​രു​​ന്നു. 2025 ഐ​​സി​​സി ചാ​​മ്പ്യ​​ന്‍​സ് ട്രോ​​ഫി​​യി​​ല്‍ അ​​ട​​ക്കം ശ്രേ​​യ​​സ് അ​​യ്യ​​റി​​ന്‍റെ മി​​ക​​വ് ഇ​​ന്ത്യ​​ന്‍ ടീ​​മി​​നു ഗു​​ണം ചെ​​യ്തു. ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ പ​​ര്യ​​ട​​ന​​ത്തി​​നി​​ടെ പ​​രി​​ക്കേ​​റ്റ താ​​രം നി​​ല​​വി​​ല്‍ വി​​ശ്ര​​മ​​ത്തി​​ലാ​​ണ്. വ​​ര്‍​ഷ​​ങ്ങ​​ള്‍​ക്കു​​ശേ​​ഷം ഇ​​ന്ത്യ​​ന്‍ ടെ​​സ്റ്റ് ടീ​​മി​​ലേ​​ക്ക് ക​​രു​​ണ്‍ നാ​​യ​​ര്‍ മ​​ട​​ങ്ങി​​യെ​​ത്തി​​യ​​തും ആ​​ഭ്യ​​ന്ത​​ര ക്രി​​ക്ക​​റ്റി​​ലെ പ്ര​​ക​​ട​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രു​​ന്നു.

ടോ​​പ് ഓ​​ര്‍​ഡ​​ര്‍ ബാ​​റ്റ​​ര്‍

വൈ​​റ്റ് ബോ​​ളി​​ല്‍ ടോ​​പ് ഓ​​ര്‍​ഡ​​റി​​ല്‍ ക​​ളി​​ക്കാ​​ന്‍ പ​​റ്റി​​യ ബാ​​റ്റ​​റാ​​ണ് ഇ​​ഷാ​​ന്‍ എ​​ന്നാ​​ണ് ബി​​സി​​സി​​ഐ ചീ​​ഫ് സെ​​ല​​ക്ട​​ര്‍ അ​​ജി​​ത് അ​​ഗാ​​ര്‍​ക്ക​​റി​​ന്‍റെ വി​​ശദീ​​ക​​ര​​ണം. 2023 ന​​വം​​ബ​​റി​​ല്‍ ഓ​​സ്‌​​ട്രേ​​ലി​​യ​​യ്‌​​ക്കെ​​തി​​രാ​​യ ട്വ​​ന്‍റി-20​​യി​​ലാ​​ണ് ഇ​​ഷാ​​ന്‍ അ​​വ​​സാ​​ന​​മാ​​യി ഇ​​ന്ത്യ​​ന്‍ ജ​​ഴ്‌​​സി അ​​ണി​​ഞ്ഞ​​ത്. 2025 ഐ​​പി​​എ​​ല്ലി​​ല്‍ സ​​ണ്‍​റൈ​​സേ​​ഴ്‌​​സ് ഹൈ​​ദ​​രാ​​ബാ​​ദി​​നാ​​യി ഒ​​രു സെ​​ഞ്ചു​​റി​​യും ഒ​​രു അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യും നേ​​ടി​​യി​​രു​​ന്നു. ഐ​​പി​​എ​​ല്ലി​​ല്‍ ഇ​​ഷാ​​ന്‍റെ ക​​ന്നി സെ​​ഞ്ചു​​റി​​യാ​​യി​​രു​​ന്നു അ​​ത്.

ഇ​​ന്ത്യ​​ക്കാ​​യി 32 ട്വ​​ന്‍റി-20​​യി​​ല്‍​നി​​ന്ന് ആ​​റ് അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യ​​ട​​ക്കം 796 റ​​ണ്‍​സ് നേ​​ടി. 123.37 ആ​​ണ് സ്‌​​ട്രൈ​​ക്ക് റേ​​റ്റ്. ര​​ണ്ട് ടെ​​സ്റ്റും 27 ഏ​​ക​​ദി​​ന​​വും ക​​ളി​​ച്ച രാ​​ജ്യാ​​ന്ത​​ര പ​​രി​​ച​​യ​​വും ഇ​​ഷാ​​നു സ്വ​​ന്തം.

Sports

പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ശ്രേ​യ​സ് അ​യ്യ​ർ ആ​ശു​പ​ത്രി വി​ട്ടു; താ​രം സി​ഡ്‌​നി​യി​ൽ തു​ട​രും

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ ഫീ​ല്‍​ഡിം​ഗി​നി​ടെ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ന്ത്യ​ൻ ശ്രേ​യ​സ് അ​യ്യ​ര്‍ ആ​ശു​പ​ത്രി വി​ട്ടു. ഓ​സ്ട്രേ​ലി​യ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ശ്രേ​യ​സ്.

ക്യാ​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ ശ്രേ​യ​സി​നെ ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് സി​ഡ്നി​യി​ൽ ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യ​ത് ആ​രാ​ധ​ക​ര്‍​ക്ക് ആ​ശ​ങ്ക​യാ​യി​രു​ന്നു. ശ്രേ​യ​സി​ന്‍റെ ആ​രോ​ഗ്യ നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും താ​രം സി​ഡ്‌​നി​യി​ൽ തു​ട​രു​മെ​ന്നും ബി​സി​സി​ഐ വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി.

വി​മാ​ന​യാ​ത്ര​യ്ക്ക് ഡോ​ക്ട​ർ​മാ​ർ അ​നു​മ​തി ന​ൽ​കു​മ്പോ​ൾ ശ്രേ​യ​സ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങും. ഇ​ന്ത്യ-​ഓ​സ്‌​ട്രേ​ലി​യ മൂ​ന്നാം ഏ​ക​ദി​ന​ത്തി​നി​ടെ ഓ​സീ​സ് താ​രം അ​ല​ക്സ് ക്യാ​രി​യു​ടെ ക്യാ​ച്ചെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ വീ​ണ് പ​രി​ക്കേ​റ്റ ശ്രേ​യ​സി​ന്‍റെ പ്ലീ​ഹ​യി​ല്‍ മു​റി​വു​ണ്ടാ​വു​ക​യും ഇ​ത് ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യു​മാ​യി​രു​ന്നു.

ആ​ന്ത​രി​ക ര​ക്ത​സ്രാ​വം കൃ​ത്യ​സ​മ​യ​ത്ത് ക​ണ്ടെ​ത്താ​നാ​യ​തും അ​ത് നി​ര്‍​ത്താ​ന​യ​തു​മാ​ണ് ശ്രേ​യ​സി​ന്‍റെ തി​രി​ച്ചു​വ​ര​വി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ​ത്.

Latest News

Corehub Up